അബുദാബി എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസുകളും വാഹന ലൈസൻസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്ററിന് (ITC) കീഴിലേക്ക് മാറ്റുന്നു. ഏകീകൃത ട്രാൻസ്‌പോർട്ട് ലൈസൻസിങ്ങ് സംവിധാനം രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം.
നിലവിൽ ഈ സേവനങ്ങൾ അബുദാബി പൊലീസാണ് നൽകിവരുന്നത്. അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്ററിൻ്റെ സേവനങ്ങൾ വിപുലീകരിക്കുന്നതോടെ പൂർണമായും സേവനങ്ങൾ െഎറ്റിസിയുടെ കീഴിലാകും. നിലവിൽ നൽകി വരുന്ന ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് സേവനങ്ങൾക്ക് തടസം വരാത്ത രീതിയിലാണ് മാറ്റം നടപ്പാക്കുന്നത്.

അബുദാബി പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സുമായി സഹകരിച്ചായിരിക്കും െഎറ്റിസി സേവനങ്ങൾ പ്രാവർത്തികമാക്കുന്നതെന്നും അധികൃതർ സൂചിപ്പിച്ചു.സർക്കാർ മാധ്യമത്തിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.