വീണ്ടും നേട്ടം കൊയ്ത് അബുദാബി; എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 8 ശതമാനത്തിന്റെ വളർച്ച

Date:

Share post:

എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വീണ്ടും നേട്ടം കൊയ്ത് അബുദാബി. എമിറേറ്റിന്റെ കഴിഞ്ഞ വർഷത്തെ വ്യാപാരത്തിൽ 8 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബി കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ അബുദാബി വലിയ വളർച്ചയാണ് നേടിയിരിക്കുന്നത്. ഏകദേശം 281.9 ബില്യൺ ദിർഹത്തിന്റെ വ്യാപാരമാണ് എമിറേറ്റ് 2023-ൽ നടത്തിയിരിക്കുന്നത്. 2022-ൽ 260.4 ബില്യൺ ദിർഹം ആയിരുന്നതാണ് ഒരു വർഷത്തിന് ശേഷം കുതിച്ചുയർന്നത്. ഇറക്കുമതിയുടെ കാര്യത്തിലും അബുദാബി വലിയ വളർച്ച സ്വന്തമാക്കിയിരുന്നു.

2023-ൽ 136.4 ബില്യൺ ദിർഹത്തിന്റെ ഇറക്കുമതിയാണ് അബുദാബിയിൽ നടന്നത്. 2022-ൽ ഇത് 114.3 ബില്യൺ ദിർഹം ആയിരുന്നു. 19 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയത്. എമിറേറ്റിലേക്ക് ഇറക്കുമതി ചെയ്ത ശേഷം പിന്നീട് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിൽ 11 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2022-ൽ 47.2 ബില്യൺ ദിർഹമായിരുന്നത് 2023-ൽ 52.4 ബില്യൺ ദിർഹമായാണ് ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...