അബുദാബി നഗരത്തിലെ ഫുഡ് ട്രക്കുകൾക്കുള്ള പാർക്കിംഗ് പെർമിറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. പാർക്കിംഗ് പെർമിറ്റിന് അനുമതി നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്നാണ് അറിയിപ്പിലുള്ളത്.
“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ” പാർക്കിംഗ് പെർമിറ്റുകളുടെ സസ്പെൻഷൻ നിലനിൽക്കും. കൂടുതൽ താമസക്കാർ ഈ ശൈത്യകാലത്ത്
ഔട്ട്ഡോർ ടൂറുകൾക്കിറങ്ങുന്നത്. അതിനാൽ തന്നെ ഫുഡ് ട്രക്കുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുന്ന സീസൺ കൂടിയാണ്.
എന്നിരുന്നാലും, ഈ സീസണിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയാണ് അധികൃതർ. നിലവിൽ ഫുഡ് ട്രക്കുകൾക്കുള്ള നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ഫുഡ് ട്രക്ക് ഓപ്പറേറ്റർമാരെ ഓർമ്മിപ്പിച്ചിരുന്നു. ഈ കടകൾക്ക് കൃത്യമായ നിർദ്ദേശങ്ങളും നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നില്ലെങ്കിൽ അവരുടെ ട്രക്കുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല കൂടാതെ എല്ലാ സ്റ്റാഫ് അംഗങ്ങളും എല്ലായ്പ്പോഴും ഒരു യൂണിഫോം ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.