ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതിനും സെപ്തംബർ എട്ട് വരെ അവസരമൊരുക്കി അബുദാബി പൊലീസ്. അബുദാബി ഇൻ്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) അധികൃതർ സൌകര്യം ഒരുക്കിയിരിക്കുന്നത് .
എട്ടു മുതൽ 23 ബ്ലാക്ക് പോയിന്റുകൾവരെയുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവർമാർക്ക് സേവനം പ്രയോജനപ്പെടുത്താമെന്ന് പോലീസ് ഫോളോ-അപ്പ് ആൻഡ് ആഫ്റ്റർ കെയർ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് ജുമാ അൽ ഖൈലി വ്യക്തമാക്കി. ഇതിനായി ടാം ആപ്പ് വഴിയോ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ സന്ദർശിച്ചോ ഡ്രൈവർമാർ അവരുടെ ഡ്രൈവിംഗ് ലൈസൻസുകളിലേക്ക് അവരുടെ ബ്ലാക്ക് പോയിൻ്റുകൾ കൈമാറേണ്ടതുണ്ട്.
ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിന് 800 ദിർഹവും റദ്ദാക്കിയ ലൈസൻസുകൾ വീണ്ടെടുക്കുന്നതിന് 2400 ദിർഹവുമാണ് നൽകേണ്ടത്. അഡിഹെക്സിലെ ആയുധ പ്രദർശന വിഭാഗത്തിലെ ഏഴാം കൗണ്ടറിലാണ് സേവനം ലഭിക്കുക. ഇളവുകൾ ലഭിക്കുന്നവർ അധികൃതർ ഒരുക്കുന്ന പ്രത്യക ക്ളാസിലും പങ്കെടുക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc