ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കി അബുദാബി പോലീസ്.
അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ചാണ് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചത്. ‘റബ്ദാൻ വൺ പെട്രോൾ’ എന്ന പേരിലാണ് ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കിയിരിക്കുന്നത്.
റബ്ദാൻ വൺ ബ്രാൻഡിന്റെ നിർമ്മാതാക്കളായ NWTN എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്തുന്നതിന് 4.5 സെക്കൻഡ് സമയം മാത്രമേ ആവശ്യമുള്ളു എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത.
മേഡ് ഇൻ അബുദാബി പദ്ധതിയുടെ ഭാഗമായി അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ നിർമ്മാണ യൂണിറ്റിൽ വെച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും ചാർജ്ജ് ചെയ്താൽ 860 കിലോമീറ്റാറാണ് സഞ്ചരിക്കാൻ സാധിക്കുക. രണ്ട് ടർബൈനുകളാൽ പ്രവർത്തിക്കുന്ന 510 കിലോവാട്ട് ശേഷിയുള്ള ഒരു പവർ സ്റ്റേഷനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.