മോശം ഭക്ഷണവും ശുചിത്വമില്ലായ്മയും മൂലം അബുദാബിയിൽ ഈ വർഷം അടപ്പിച്ചത് 9 റെസ്റ്റോറന്റുകൾ. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ ഒമ്പത് റെസ്റ്റോറന്റുകളും ഭക്ഷണ സ്ഥാപനങ്ങളുമാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടിച്ചത്.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ലംഘനങ്ങൾ ഈ സ്ഥാപനങ്ങൾ നടത്തിയതിന്റെ ഫലമായാണ് റദ്ദാക്കൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന ഔട്ട്‌ലെറ്റുകളിൽ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ, അനുമതിയില്ലാതെ ഹലാൽ അല്ലാത്ത ഭക്ഷണം വിൽക്കുകയും തയ്യാറാക്കുകയും ചെയ്തുവെന്നും ഭക്ഷ്യബാധ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും അതോറിറ്റി വ്യക്തമാക്കി. ഈ വർഷത്തെ അവസാന പാദത്തിൽ അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ അതോറിറ്റിയുടെ ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർ മികച്ച സേവനം കാഴ്ചവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.