ശനിയാഴ്ച രാത്രി മറ്റൊരു ആകാശ വിസ്മയത്തിന് കൂടി കുവൈറ്റ് സാക്ഷ്യം വഹിക്കും. പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണം ഇന്ന് ദർശിക്കാം. ശനിയാഴ്ച ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ആറു ശതമാനം മറയ്ക്കും. അതിന്റെ ഭാഗമായി ഒരു മണിക്കൂറും 17 മിനിറ്റും നീണ്ടു നിൽക്കുന്ന ഗ്രഹണമാണ് നേരിട്ട് കാണാൻ കഴിയുക.
അതേസമയം യൂറോപ്, ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ ആസ്ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. കുവൈറ്റിൽ ഈ വർഷം രണ്ടാമത്തെയും അവസാനത്തേതുമാണ് ഇന്ന് ദൃശ്യമാകാനിരിക്കുന്ന ഗ്രഹണം. വിവിധ ഘട്ടങ്ങളിലായി രാത്രി 9.01 മുതൽ 11.52വരെയാകും ഗ്രഹണം. ഏറ്റവും ഉയർന്നത് 11.14ന് ദൃശ്യമാകും. അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്റ്റംബർ 18ന് ആയിരിക്കുമെന്ന് ബഹിരാകാശ മ്യൂസിയം ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ അറിയിച്ചു.