ലഹരിമരുന്ന് കൈവശം വെച്ച കുറ്റത്തിന് ജിദ്ദയിൽ സൗദി പൗരനെ ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. ഇയാളുടെ വസതിയിൽ നിന്ന് ലഹരിമരുന്നുകളുള്ള എട്ട് ചാക്കുകളും മറ്റ് സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ 15 വർഷത്തേക്ക് തടവിലാക്കാനും സമാനമായ കാലയളവിലേക്ക് യാത്ര ചെയ്യുന്നത് വിലക്കാനും കോടതി വിധിച്ചു.
ജിദ്ദ ഗവർണറേറ്റിൽ ലഹരി ഉത്പന്നങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ അപ്പാർട്ട്‌മെന്റിൽ ഇയാൾ ലഹരി മരുന്ന് സൂക്ഷിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ ലഹരിമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങളും പാക്കിങ്ങിനായുള്ള ഒഴിഞ്ഞ ബാഗുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.