ദുബായിലെ അൽ അവീറിലുണ്ടായ തീപിടുത്തത്തിൽ ഒരു ഫയർമാൻ മരിച്ചു. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തീപിടുത്തത്തിൽ ഡ്യൂട്ടി വിളി നിറവേറ്റുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സർജന്റ് ഒമർ ഖലീഫ അൽ കെത്ബിയെ ദുബായ് അഭിമാനത്തോടെ ഓർക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. മരണപ്പെട്ട ഫയർമാന് അദ്ദേഹം ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു.
ഷെയ്ഖ് ഹംദാൻ, അൽ കെത്ബിയുടെ ആത്മാവിന് ശാന്തിയും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദുബായ് ഡിഫൻസിലെ സഹപ്രവർത്തകർക്കും ദുഃഖം താങ്ങാനുള്ള കരുത്ത് നൽകണമെന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു. കൂടാതെ ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സർജന്റ് ഒമർ അൽ കെത്ബിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
ദുബായുടെ ഓർമ്മയിലും അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിലും ഒമർ എന്നും ജീവിച്ചിരിപ്പുണ്ടാകും. വിശ്വസ്‌തരായ മനുഷ്യർ അവരുടെ മഹത്തായ പ്രവൃത്തികളിലൂടെ ജീവിക്കും. മാതൃരാജ്യത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിർത്താൻ രാജ്യത്തെ സിവിൽ ഡിഫൻസും സൈനികരും എല്ലാ ദിവസവും തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നതായും ഷെയ്ഖ് മക്തൂം അഭിപ്രായപ്പെട്ടു. അൽ കെത്‌ബിയുടെ ശവസംസ്‌കാര പ്രാർത്ഥനയും സംസ്‌കാരവും ശനിയാഴ്ച അൽ ഖുസൈസ് സെമിത്തേരിയിൽ നടന്നു. കൂടാതെ സ്‌ത്രീകൾക്കും പുരുഷന്മാർക്കും അനുശോചനവും മിസ്ഹാർ ഒന്നിലും നടന്നു.