2024-ൽ ദുബായിൽ നടന്ന വാഹനാപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങളാണ് നടന്നത്. അപകടകരമായ റിവേഴ്‌സിംഗ്, ട്രാഫിക് ഫ്ലോയ്‌ക്കെതിരായ ഡ്രൈവിംഗ്, നിർബന്ധിത പാതകൾ പാലിക്കാതിരിക്കുക എന്നിവയാണ് വാഹനമോടിക്കുന്നവർ പ്രധാനമായും ലംഘിക്കുന്നത്.
ഇതിൽ 64 എണ്ണവും വാഹനമോടിക്കുന്നവർ ഗതാഗത നിബന്ധനകൾ പാലിക്കാത്തതിനാലാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിച്ചതിനാൽ 14 റോഡപകടങ്ങളും അപകടകരമായ വിധത്തിൽ റിവേഴ്സ് ചെയ്തതിനേത്തുടർന്ന് 16 അപകടങ്ങളും ഉണ്ടായി.
ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴയാണ് ചുമത്തുക. ട്രാഫിക് ഫ്ലോയ്‌ക്കെതിരെ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴയും ആറ് ട്രാഫിക് പോയിൻ്റുകളും പിഴയായി ചുമത്തും. അപകടകരമായ റിവേഴ്‌സിംഗിന് നാല് ട്രാഫിക് പോയിന്റും 500 ദിർഹം പിഴയും നിർബന്ധിത പാതകൾ പാലിക്കാത്ത ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും ചുമത്തും.