കുവൈത്തിൽ ബലിപെരുന്നാളിന് നീണ്ട അവധിക്ക് സാധ്യത. രാജ്യത്ത് 9 ദിവസം നീണ്ടുനിൽകുന്ന അവധി ലഭിക്കുമെന്നാണ് വിലയിരുത്തൽ. ജ്യോതിശാസ്ത്ര പ്രകാരമുള്ള കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ വർഷത്തെ അറഫാ ദിനം ജൂൺ 16 (ഞായർ) ആണെങ്കിൽ 9 ദിവസത്തെ നീണ്ട അവധിയാണ് നിവാസികൾക്ക് ലഭിക്കുക.
ജൂൺ 16 അറഫാ ദിനമായാൽ ജൂൺ 17, 18, 19 തീയതികളിലായിരിക്കും പെരുന്നാൾ അവധികളുണ്ടാവുക. രണ്ട് അവധി ദിവസങ്ങൾക്കിടയിലുള്ളതിനാൽ ജൂൺ 20 (വ്യാഴം) രാജ്യത്ത് വിശ്രമ ദിവസമായി പ്രഖ്യാപിക്കും. തുടർന്ന് ജൂൺ 23-ന് (ഞായർ) ജോലി പുനരാരംഭിക്കുകയും ചെയ്യും.
എന്നാൽ അറഫാ ദിനം ജൂൺ 15ന് (ശനി) ആണെങ്കിൽ 4 ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂൺ 16, 17, 18 തീയതികളിലായിരിക്കും പെരുന്നാൾ അവധികൾ വരിക. അതിനുശേഷം ജൂൺ 19ന് (ബുധൻ) ജോലികൾ പുനരാരംഭിക്കുകയും ചെയ്യും. എന്നാൽ ഈ തീയതികൾ ചന്ദ്രദർശനത്തെ ആശ്രയിച്ചായിരിക്കും കണക്കാക്കപ്പെടുക.