അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍. ഡിസംബര്‍ 16, 17 തീയതികൾ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍- പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍. 16, 17 തീയതികള്‍ പൊതു അവധി ദിനങ്ങളായതിനാല്‍ പകരം 18, 19 തീയതികളില്‍ അവധി നല്‍കുമെന്നും അറിയിപ്പ്.
ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഗതാഗത വിഭാഗവും പൊലീസും സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആഘോഷങ്ങളില്‍ അപകടങ്ങൾ ഒഴിവാക്കാനുളള ജാഗ്രതയുണ്ടാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം ദേശീയ ദിനത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളും ആരംഭിച്ചുകഴിഞ്ഞു. തെരുവോരങ്ങൾ ചമയങ്ങളണിഞ്ഞ് തുടങ്ങി. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകളുടെ ഏകോപനത്തോടെയാണ് ആഘോഷ പരിപാടികൾ നടക്കുക. രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും ചരിത്രവും വ്യക്തമാക്കുന്ന നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുളളത്.