പ്രിയപ്പെട്ടവരുടെ ഓർമകൾക്ക് മുൻപിൽ കണ്ണീർ പൂക്കൾ, അപകടത്തിൽ മരിച്ച മലയാളികളുടെ ഓർമയിൽ ബഹ്‌റൈനിലെ പ്രവാസികൾ 

Date:

Share post:

അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ നിയന്ത്രിക്കാൻ കഴിയാതെ ബഹ്‌റൈനിലെ പ്രവാസി മലയാളികൾ. ബഹ്‌റൈനിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാക്കൾക്ക് അൽ ഹിലാൽ മാനേജമെന്റിന്‍റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന സദസ് അക്ഷരാർഥത്തിൽ കണ്ണീർ കടലായി മാറി. സെപ്റ്റംബർ ഒന്നിനാണ് ഓണാഘോഷം കഴിഞ്ഞു മടങ്ങവേ സുമൻ, ജഗത്ത്, മഹേഷ്, ഗൈഡർ, അഖിൽ എന്നീ യുവാക്കൾ ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ബഹ്‌റൈൻ മലയാളിസമൂഹവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അൽ ഹിലാൽ ആശുപത്രിയിലെ ഈ ചെറുപ്പക്കാരായജീവനക്കാരുടെ വേർപാട് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം മുഹറഖിലെ ആശുപത്രി കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ അനുശോചന സദസ്സിൽ സംഘടനാ പ്രതിനിധികളും ബഹ്‌റൈന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകളുമാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ‌

സഹപ്രവർത്തകരുടെ വിയോഗം എല്ലാവരുടെയും ഹൃദയത്തിൽ ആഴത്തിലുള്ള മുറിവായി താങ്ങി നിൽക്കുകയാണ്. ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ട് സഹപ്രവർത്തകർ അവർക്കുള്ള അശ്രുപൂജ ഒരുക്കി . മൗനാചരണത്തിന് ശേഷം ആരംഭിച്ച അനുശോചന സദസിൽ അൽ ഹിലാൽ മാനേജിങ് ഡയറക്ടർമാരായ ഡോ .പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഡോ. വി ടി വിനോദൻ, സി ഇ ഓ ഡോ. ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...