ഷാർജ എമിറേറ്റിലെ സർക്കാർ മേഖലയ്ക്ക് പുതുവത്സര അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഷാർജയിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും 2024 ജനുവരി 1 ഔദ്യോഗിക പുതുവത്സര അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.
2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി പുനരാരംഭിക്കും. ജനുവരി ഒന്ന് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് ഫെഡറൽ ഗവൺമെന്റും ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയവും കഴിഞ്ഞ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.
ദുബായ് അതോറിറ്റിയും സർക്കാർ മേഖലയ്ക്ക് പുതുവത്സര ദിനം അവധിയായി പ്രഖ്യാപിച്ചിരുന്നു.