ഒമാനിൽ ത്രീ ജി മൊബൈൽ സേവനം ഘട്ടംഘട്ടമായി നിർത്തലാക്കാൻ തീരുമാനം. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതൽ ത്രീ ജി മൊബൈൽ സേവനം നിർത്തലാക്കൽ നടപടി ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ലൈസൻസുള്ള ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളുമായി സഹകരിച്ച് ഘട്ടംഘട്ടമായാണ് തിർത്തലാക്കൽ നടത്തുക. കാര്യക്ഷമത കുറഞ്ഞ നെറ്റ്‌വർക്കുകൾ ഇല്ലാതാക്കി പകരം നൂതനമായ നെറ്റ്‌വർക്കുകൾക്കൊപ്പം മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ടെലികമ്യൂണിക്കേഷൻ ഓഫറുകൾ ഒപ്റ്റിമൈസ് ചെയ്യുക, സ്പെക്ട്രം വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുക, സേവന നിലവാരം വർധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.