അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച 31 പേർ കുവൈത്തിൽ അറസ്റ്റിലായി.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ആണ് ഇവരെ പിടികൂടിയത്.