‘നാവിൽ രുചിയേറും വിഭവങ്ങൾ’, ദുബായിൽ ഭക്ഷണം വിളമ്പി ‘ഗൾഫുഡ്’ 

Date:

Share post:

വിശപ്പിന്റെ വിളി അറിയാത്തവരായി ആരുമില്ല. വയർ ചൂളം വിളിക്കാൻ തുടങ്ങിയാൽ പിന്നെ എന്തെങ്കിലും കഴിക്കാതെ ആ വിളി നിലയ്ക്കാറുമില്ല. വിവിധങ്ങളായ വിഭവങ്ങൾക്കൊണ്ട് സുഭിക്ഷമാണ് ഈ ലോകം. പുതിയ രൂപത്തിലും പേരിലും രുചിയിലുമെല്ലാം പരീക്ഷണങ്ങളും ഭക്ഷ്യ ലോകം നടത്തുന്നുണ്ട്. പല നിറത്തിലും പല രുചികളിലുമായി ആവി പറക്കുന്ന ഭക്ഷണം ടേബിളിൽ എത്തിയാൽ പിന്നെ സാറേ ആർക്കും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല …

അങ്ങനെ, വിവിധ രുചിയിലും നിറത്തിലുമുള്ള ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ പ്രദർശന വിപണന മേള 29-ാമത് ദുബായ് ഗൾഫുഡിന് ഫെബ്രുവരി 19 ന് തുടക്കമായിരിക്കുകയാണ്. ദുബായിലെ വേൾഡ് ട്രേഡ് സെന്ററിലാണ് നാല് ദിവസത്തെ ഈ മഹാമേള സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് ഇവന്റായ ഗൾഫുഡ് ദുബായിലെ ആഗോള എഫ് ആൻഡ് ബി കമ്മ്യൂണിറ്റികളെ ഒരുമിപ്പിക്കുന്ന വേദിയാണിത്. മേളയിൽ കേരളത്തിലെ സംരംഭകരും വ്യത്യസ്‌തതയാർന്ന സംരംഭങ്ങളുമായി കേരള പവലിയനിൽ അണിനിരക്കും.

ക്രെംബെറി യോഗർട്ട്, പ്രോട്ടെക് ഓർഗാനോ, വെളിയത്ത് ഫുഡ് പ്രോഡക്‌ട്‌സ്, നാഡ് എക്സിം, പവിഴം അരി, മഞ്ഞിലാസ് ഫുഡ് ടെക്, ഗ്ലെൻവ്യൂ തേയില, ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസിംഗ് കമ്പനി, ഫൂ ഫുഡ്‌സ്, ബീക്രാഫ്റ്റ് തേൻ, ഹാരിസൺസ് മലയാളം മലബാർ നാച്ചുറൽ ഫുഡ്‌സ് തുടങ്ങിയ കേരളത്തിലെ വളർന്നുവരുന്ന ഭക്ഷ്യമേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങളും പവലിയനിൽ പ്രദർശനത്തിനുണ്ടാവും. ഈ വർഷം 127 രാജ്യങ്ങളിൽ നിന്നുള്ള 5,000 എക്സിബിറ്റർമാരാണ് 24 എക്സിസിബിഷൻ ഹാളുകളിലായി ആയിരക്കണക്കിന് പുതുമയുള്ള വിഭവങ്ങൾ പ്രദർശിപ്പിക്കുക. രുചിയുടെ വിവിധ ഭാവങ്ങൾ വിളമ്പുന്ന ഭക്ഷ്യമേള ഫെബ്രുവരി 23 വരെയുണ്ടാകും.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...