അൽ ഐനിലെ ഹിലി മാളിന് സമീപമുള്ള ഒരു ഇന്റർസെക്ഷനുകളിലെ രണ്ട് റോഡുകൾ മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. അബുദാബിയുടെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
അറിയിപ്പ് പ്രകാരം ഹിലി മാളിന് സമീപം സ്ഥിതിചെയ്യുന്ന ബനിയാസ് സ്ട്രീറ്റിന്റെയും അൽ ഫലാഹ് സ്ട്രീറ്റിന്റെയും ഒരു ഭാഗം മാർച്ച് 23 ശനിയാഴ്ച മുതൽ മാർച്ച് 25 തിങ്കളാഴ്ച പുലർച്ചെ 5 വരെ ആക്സസ് ചെയ്യാൻ കഴിയില്ല. ഈ റോഡുകളിലൂടെയുള്ള ഗതാഗതം വഴി തിരിച്ചുവിടുമെന്നും ട്രാൻസ്പോർട് സെന്റർ അറിയിച്ചു. വാഹനമോടിക്കുന്നവർ മുൻകരുതലുകൾ എടുക്കാനും യാത്രകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്യണമെന്നും ട്രാൻസ്പോർട്ട് സെൻറർ അഭ്യർത്ഥിച്ചു.