നൂറാം വയസിൽ കന്നി സാമിയായി മല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ മൂന്നു തലമുറയ്‌ക്കൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്.
‘നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചത് അപ്പോഴാണ്. അങ്ങനെ ഇപ്പോൾ ശബരിമലയിലെത്തി. വരും വഴി ഒരുപാടു പേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും’ എന്ന് പാറുക്കുട്ടിയമ്മ പറയുന്നു.
അതേസമയം പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷ് കുമാറിൻ്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതുകൊണ്ട് തന്നെ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണം എന്നാണ് അയ്യപ്പനോടു പ്രാര്‍ഥിച്ചതെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു.