ഇപ്പോൾ എവിടെ നോക്കിയാലും എഐയുടെ സാന്നിധ്യമുണ്ട്. ലോകമെമ്പാടും എഐ യുടെ പ്രവർത്തനം വ്യാപിച്ചു കിടക്കുകയാണ്. 10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന വൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ദുബായ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതി 3 വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.
നിർമിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ദുബായ് രൂപപ്പെടുത്തിയ ‘ദുബൈ യൂനിവേഴ്സൽ ബ്ലൂ പ്രിന്റ് ഓഫ് എ.ഐ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം. സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾക്ക് അനുസരിച്ച് മുന്നോട്ടുപോകുന്നത് സർക്കാറുകളുടെയും സമൂഹങ്ങളുടെയും വിജയത്തിന് അനിവാര്യമാണെന്ന് ഷൈയ്ഖ് ഹംദാൻ പ്രസ്താവിച്ചു. ഇനി എ ഐ യുടെ വിസ്മയലോകത്ത് ഏവർക്കും വാഴാം.