മലയാളി താരങ്ങളെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കരുത് എന്ന ആവശ്യവുമായി രംഗത്തു വന്ന തമിഴ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയ്ക്കെതിരേ ശക്തമായി പ്രതികരിവച്ച് നടനും പ്രൊഡ്യൂസറുമായ വിശാൽ. ജാതിയും മതവുമൊക്കെ രാഷ്ട്രീയക്കാർക്ക് ആണ്. സിനിമയ്ക്ക് വേർതിരിവ് ഇല്ലെന്നും താരം പറഞ്ഞു.
അതേസമയം തെന്നിന്ത്യൻ, ബോളിവുഡ് വ്യത്യാസമൊക്കെ മറ്റുള്ളവർക്കാണ്. തങ്ങൾക്ക് സിനിമ ഒന്നാണെന്നും വിശാൽ കൂട്ടിച്ചേർത്തു. കൂടാതെ 19 വർഷത്തെ താരത്തിന്റെ നീണ്ട സിനിമാ യാത്രയെക്കുറിച്ചും വിജയിയെ നായകനാക്കിയുള്ള സ്വപ്ന സിനിമയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും വിശാൽ തുറന്ന് സംസാരിക്കുകയും ചെയ്തു.