ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് സണ്ണി വെയ്ൻ. കുറച്ച് കാലമായി താരത്തിന്റെ സിനിമയേക്കാൾ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് താരത്തിന്റെ കുടുംബജീവിതത്തേക്കുറിച്ചാണ്. സണ്ണിയും നൃത്തവേദികളിൽ സജീവമായ ഭാര്യ രഞ്ജിനി കുഞ്ചുവും തമ്മിൽ വേർപിരഞ്ഞോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. കുറച്ച് കാലമായി നിലനിൽക്കുന്ന പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ രഞ്ജിനി.
ഇരുവരും പൊതുവേദിയിലോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്ന ഫോട്ടോകളിലോ ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ല എന്ന കാരണത്താലാണ് കുടുംബ ജീവിതത്തേക്കുറിച്ച് ആരാധകർ സംശയവുമായി എത്തിയത്. “അതിന്റെ മെയിൻ ഫാക്ടർ തിരക്കുകൊണ്ടാണ് എന്നുള്ളതാണ്. നമ്മളെല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. ഡിഫോർ ഡാൻസ് കഴിഞ്ഞ് കല്ല്യാണം കഴിഞ്ഞപ്പോൾ ഒരു ഹൈപ്പ് വന്നിരുന്നു. പക്ഷേ എല്ലാത്തിനും അവർ താരതമ്യം നടത്തുകയാണ്. നമ്മൾ ചെയ്യുന്ന കഠിനാധ്വാനത്തിന് വില ലഭിക്കാത്തൊരു അവസ്ഥയാണ്. എന്റെ ഐഡന്റിറ്റ് കീപ്പ് ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ആൾക്ക് വളരെ നിർബന്ധമുള്ള കാര്യമാണ് സ്വന്തം ഐഡന്ററിറ്റിയിൽ പോകണമെന്ന്.
രണ്ടുപേരും രണ്ട് കാറ്റഗറിയിൽ വർക്ക് ചെയ്യുന്ന ആളുകളാണ്. ഭർത്താവ് എന്ന ടാഗ് ലൈൻ എന്റെ കരിയറിനെ ബാധിക്കരുത് എന്ന ചിന്ത ഉണ്ട്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന അഡ്രസ് മാത്രം പോരാ. ഇന്‍ഡിപെന്‍ഡന്റായി അറിയപ്പെടണം എന്നായിരുന്നു ആഗ്രഹിച്ചത്. ഞങ്ങളുടെ പേഴ്സണല്‍ ലൈഫ് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ കാണിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. അതാണ് അധികം ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാത്തത്. അതിന് വലിയ രീതിയിൽ എക്സ്പ്ലോഷർ കൊടുക്കണ്ട എന്ന് തീരുമാനിച്ചതാണ്. എങ്കിലും ചില ഒക്കേഷൻസിൽ ഞാൻ ഇടാറുണ്ട്. പക്ഷെ അപ്പോൾ പോലും എത്രയൊക്കെ അവോയിഡ് ചെയ്താലും ലാസ്റ്റ് തിരിഞ്ഞു വരുന്നത് ഇത്തരം ചോദ്യങ്ങളിൽ ആയിരിക്കും” എന്നാണ് രഞ്ജിനി പറഞ്ഞത്. നൃത്തത്തിന് പുറമെ അഭിനയത്തിലേയ്ക്കും ചുവടുവെച്ചിട്ടുണ്ട് രഞ്ജിനി.
എന്നാൽ താരത്തിന്റെ വാക്കുകളിൽ ആരാധകർ പൂർണ്ണ തൃപ്തരായിട്ടില്ല. പലതും മറച്ചുവെച്ചാണ് രഞ്ജിനി സംസാരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഭാവികാര്യങ്ങൾ കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് ആരാധകർ.