ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സുദേവ് നായർ. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുദേവ് സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
സുദേവിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമർദീപ് കൗർ ആണ് വധു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഗുരുവായൂരിൽ വെച്ചുള്ള വിവാഹ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കർ,. ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്.