“സ്‌പൈഡർ മാൻ: എക്രോസ് ദ സ്‌പൈഡർ വേഴ്‌സ്” പ്രദർശിപ്പിക്കാൻ സൗദിയ്ക്ക് പിന്നാലെ അനുമതി നിഷേധിച്ച് യുഎഇയും. സിനിമ സൗദി അറേബ്യയിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് സൗദിയിലെ സിനിമാ കാര്യങ്ങളുടെ അതോറിറ്റിയായ സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാലാണ് സിനിമയ്ക്ക് വിലക്ക് ഏർപ്പെടുതിയതെന്നും സൗദി ജനറൽ കമ്മീഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സൗദിയുടെ തീരുമാനത്തിന് പിന്നാലെയാണ് യുഎഇയും “സ്‌പൈഡർ മാൻ: എക്രോസ് ദ സ്‌പൈഡർ വേഴ്‌സ്” ന് പ്രദർശന അനുമതി നിഷേധിച്ചിത്. 2022-ന്റെ തുടക്കത്തിൽ, യു എ ഇയും മറ്റ് ജിസിസി രാജ്യങ്ങളും വാൾട്ട് ഡിസ്നി-പിക്സറിന്റെ ആനിമേറ്റഡ് ഫീച്ചർ ഫിലിം “ലൈറ്റ് ഇയർ” സിനിമാശാലകളിൽ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരുന്നു, സ്വവർഗ ബന്ധത്തിലുള്ള കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടായിരുന്നതായിരുന്നു സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണം.
അതേസമയം ജൂൺ 2 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം അടക്കം ഇന്ത്യയിലെ പത്ത് പ്രദേശിക ഭാഷയിൽ എല്ലാം ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജോക്വിം ഡോസ് സാന്റോസ്, കെമ്പ് പവർസ്, ജസ്റ്റിൻ കെ. തോംസൺ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.