നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികളില്ല. കൊവിഡ് കാലത്താണ് കൃഷ്ണ കുമാറിന്റെ ഭാര്യയും മക്കളും യൂട്യൂബിൽ സജീവമായത്. പിന്നീടത് ഇൻസ്റ്റഗ്രാമിലേക്കും എത്തി. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി നിരവധി ആരാധകരാണ് ഈ കുടുംബത്തിനുള്ളത്.
വീട്ടിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ സിന്ധു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. സിന്ധു കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ വളരെ ശ്രദ്ധനേടിയിരുന്നു. വിവാഹ വീഡിയോ ആണ് 29 ആം വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ചത്.
1994 ഡിസംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. വീഡിയോയ്ക്കൊപ്പം അന്നത്തെ ചില വിശേഷങ്ങളും സിന്ധു പങ്കുവെച്ചിരുന്നു. വളരെ
അധികം ക്ഷീണിച്ച ദിവസമായിരുന്നു വിവാഹത്തലേന്നെന്ന് എന്നാണ് സിന്ധു ഓർത്ത് പറയുന്നത്. വരുന്നവർക്ക് ഭക്ഷണവും നാരങ്ങയും കൊടുത്ത് പിറ്റേന്നു വരണം എന്ന് എല്ലാവരെയും ചിരിച്ച മുഖത്തോടെ ക്ഷണിക്കും. ഇങ്ങനെ എത്രപേരോടു പറഞ്ഞുവെന്നതിന് കണക്കില്ലെന്നും സിന്ധു പറയുന്നു,
വഴുതക്കാട് സുബ്രമണ്യം ഹാൾ ആയിരുന്നു കല്യാണമണ്ഡപം. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ആർഭാടമായ ഡെക്കറേഷൻ ഒന്നുമില്ല. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികൾ ഒന്നും തന്നെ അക്കാലത്തു ആരും ചിന്തിച്ചിരുന്നുപോലുമില്ല. നല്ല സാരി, ആഭരണങ്ങൾ എന്നിവയാണ് വിവാഹത്തിന്റെ ഏറ്റവും വലിയ മോടി.’’എന്നാണ്സിന്ധു പറയുന്നത്.
പട്ടുസാരിയും മുല്ലപ്പൂവും ചൂടി കഴുത്തിൽ നിറയെ ആഭരണങ്ങളും അണിഞ്ഞാണ് വധു സിന്ധു വിവാഹത്തിന് എത്തിയത്. ക്രീം നിറത്തിലുള്ള സിൽക്ക് ജുബയും മുണ്ടുമായിരുന്നു കൃഷ്ണകുമാറിന്റെ വേഷം. ടങ്ങുകൾക്ക് ശേഷം വധുവും വരനും ഒരുമിച്ച് വീട്ടിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ വരെ സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും വിവാഹ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പ ഹാജി, ബൈജു, മധുപാൽ, വേണു തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
എന്തായാലും തൊണ്ണൂറുകളിലെ വിവാഹ വീഡിയോ കാണുമ്പോൾ അതൊരു പുതിയ അനുഭവമാണ് പലർക്കും.