സജ്ന – ഫിറോസ് ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഷിയാസ് കരീം. സജ്നയും ഫിറോസും വേർപിരിയാൻ കാരണം താനല്ല, ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല സാമൂഹ്യ മാധ്യമങ്ങൾ പൈസയുണ്ടാക്കേണ്ടത് എന്നാണ് ഷിയാസ് പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷിയാസ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘സജിന – ഫിറോസ് വിഷയത്തിൽ ഞാൻ വില്ലനാണെന്നാണ് പറയുന്നത്. സിനിമയിൽ വില്ലനാകാം. പക്ഷെ ജീവിതത്തിൽ എങ്ങനെയാണ് വില്ലനാകാൻ പറ്റുക? സജ്നയെ ഞാൻ രണ്ട് തവണയാണ് ജീവിതത്തിൽ കണ്ടിട്ടുള്ളത്. ഒരു ഷോയിൽ വച്ചും പിന്നീടൊരിക്കൽ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ല. അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല.
സജ്നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവർ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാൻ അറിയുന്നത്. ഫിറോസും സജ്നയും തമ്മിൽ കോണ്ടാക്ട് ഉണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവർ അഭിമുഖത്തിലും പറഞ്ഞത്. അവർ
അങ്ങനെയാണ് ജീവിതത്തിൽ പോകുന്നത്. പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം? വാർത്ത എഴുതുന്നവർക്കെന്താണ്, അവർ
അവരുടെ ജീവിതവുമായി മുന്നോട്ട് പോകട്ടെ. എൻ്റെ ഫോട്ടോ വച്ചാൽ മാത്രമേ വ്യൂസ് കിട്ടുള്ളൂ എന്നാണോ?
ഷിയാസ് ആണോ വില്ലൻ എന്നൊക്കെ തബ്നെയിൽ കാണാം. ഒരാളുടെ ജീവിതം
നശിപ്പിച്ചിട്ടല്ല പത്ത് രൂപയുണ്ടാക്കുന്നത്. അന്തസായി പണിയെടുത്ത് കാശുണ്ടാക്കണം.
ആ കാശിന് ഒരു വിലയുണ്ടാകും’ എന്നാണ് ഷിയാസ് അഭിമുഖത്തിൽ പറഞ്ഞത്.