‘ദേവര’യിൽ സൈഫിനൊപ്പം ഷൈനും

Date:

Share post:

തെലുങ്കിൽ ഹിറ്റ്‌ ആയ ”ദസറ’യ്ക്കു ശേഷം വീണ്ടും ടോളിവുഡിൽ തിളങ്ങാൻ ഷൈൻ ടോം ചാക്കോ. ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’യിലാണ് ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ സെയ്ഫ് അലിഖാൻ, ജാൻവി കപൂർ എന്നീ ബോളിവുഡ് താരങ്ങളും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട് . ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഷൈൻ പങ്കുവച്ച കുറിപ്പിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

‘ദസറ’യിലെ ഷൈനിന്റെ പ്രകടനം കൊണ്ട് തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന് ശേഷം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നായി നിറയെ ഓഫറുകളാണ് ഷൈനിന് വരുന്നത്. ‘ദേവര’യിൽ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘ദേവര’ സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് ചിത്രം നിർമിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനായിരിക്കും റിലീസ് ചെയ്യുക. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹണം രത്നവേലു ഐഎസ്‌സി. പ്രൊഡക്‌ഷന്‍ ഡിസൈന്ർ മലയാളിയായ സാബു സിറിള്‍ ആണ് നിർവഹിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സിനിമയുടെ പിന്നണിയിലും ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...