ഇതുവരെ ഇങ്ങനെ ഒരു വിവാദം കേൾക്കേണ്ടി വന്നിട്ടില്ല, ഫ്രീക് പെണ്ണേ വിവാദത്തിൽ പ്രതികരിച്ച് ഷാൻ റഹ്മാൻ

Date:

Share post:

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവി’ലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തു എന്ന ആരോപണത്തിൽ വിശദീകരണവുമായി ഷാൻ റഹ്മാൻ രംഗത്ത്. സംഗീത സംവിധായകനും ഗായകനുമായ സത്യജിത്തായിരുന്നു ഷാൻ റഹ്മാനെതിരെ ആരോപണവുമായി എത്തിയിരുന്നത്. എന്നാൽ തന്റെ കരിയറിൽ ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും അടിച്ചുമാറ്റിയെന്ന് കേള്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാൻ സ്വന്തമായി സംഗീതം നിർവഹിക്കാത്ത ഒരു പാട്ടിന്റെയും ക്രെഡിറ്റ് ഒരിക്കലും ഏറ്റെടുക്കാറില്ല. ‘ഫ്രീക്ക് പെണ്ണേ’ പ്രധാനമായും സംഗീത സംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കിൽ അതു വിജയിക്കുമായിരുന്നില്ല എന്നത് ഉറപ്പുള്ള കാര്യമാണ്. നന്നായി ആസ്വദിച്ചും പൂർണമനസ്സോടെയുമാണ് ഞാൻ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണെന്ന് ഷാൻ റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഒരു അഡാർ ലവ്’ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ കണ്ട ഒരു പാട്ട് എന്നെ പരിചയപ്പെടുത്തി. ആ പുതുമുഖത്തിന് ഒരു അവസരം നൽകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെയാണ് ആ പാട്ടുമായി മുന്നോട്ടു പോകുന്നതും സത്യജിത്തിനെ കാക്കനാട്ടുള്ള എന്റെ വീട്ടിൽ വച്ചു കണ്ടുമുട്ടുന്നതും. അവിടെ വച്ച് അദ്ദേഹം എന്നെ ആ പാട്ട് പാടിക്കേൾപ്പിക്കുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ട് സംഗീത സംവിധാനം ഞാൻ ഏറ്റെടുത്തു. ഒറിജിനൽ വരികൾ അതേപടി നിർത്തിക്കൊണ്ടു തന്നെ സത്യജിത്തിന്റെ ശബ്ദത്തിൽ എന്റെ സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിലെ ഒരുപാട് പാട്ടുകളുടെ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു പാട്ട് നിർമിക്കാൻ സഹായിക്കുക മാത്രമാണ് ഞാനും ഒമറും ചെയ്തത്. ഞാൻ സംഗീതം നിർവഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഞാൻ ഒരിക്കലും ഏറ്റെടുക്കാറില്ല; ഇതേ ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന്റെ ഉൾപ്പെടെ അങ്ങനെ തന്നെയാണ് എന്ന് ഷാൻ പറഞ്ഞു.

റാപ്പ് വിഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ റാപ്പർമാരായാണ്, സംഗീത സംവിധായകരായല്ല കണക്കാക്കാറ്. ഗായകരുടെയും ഗാനരചയിതാക്കളുടെയും ക്രെഡിറ്റും അവർക്ക് നൽകും. എമിനെമിനെ റാപ്പറാണെന്നാണല്ലോ, സംഗീതസംവിധാനകനെന്നല്ലല്ലോ വിളിക്കുക. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ‘എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ’ ചെയ്ത ആർസീ, കിങ് ഓഫ് കൊത്തയിലെ കൊത്ത ടൈറ്റിൽ ഗാനം ചെയ്ത ഫെജോ ഉൾപ്പെടെയുള്ള റാപ്പർമാർക്കൊപ്പമെല്ലാം ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവർക്കെല്ലാം കൃത്യമായ ക്രെഡിറ്റും നൽകിയിട്ടുണ്ട് എന്നും ഷാൻ കൂട്ടിച്ചേർത്തു.

അതേസമയം ആദ്യ ദിവസത്തിനുശേഷം പാട്ട് യൂട്യൂബിൽ കാണുന്നത് തന്നെ ഞാൻ നിർത്തി. അത്രയും എതിര്‍പ്പാണ് ആ പാട്ടിന് ഉണ്ടായത്. പൊതുവെ ഓഡിയോ കമ്പനികൾക്ക് ക്രെഡിറ്റ് കൊടുക്കുന്നതിന് ഒരു നിർണിത രീതിയുണ്ട്. അതിലുള്ള എല്ലാ പാട്ടിനുമായി ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർമാണവുമെല്ലാം നിർവഹിച്ചെന്നാണ് അവർ ചേർത്തത്. സിനിമയിൽ പാട്ടുകാരുടെ പേരു വിവരങ്ങളിലടക്കം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നുമുതൽ ആ മാറ്റങ്ങൾ വരും. സത്യജിതിന് ആശ്വാസമാകുമെന്നാണു പ്രതീക്ഷിക്കുന്നത് – ഷാൻ പറഞ്ഞു.

നമ്മൾ അവസരങ്ങൾ നൽകുമ്പോൾ ആളുകളതിനു വിലകൊടുക്കാത്തത് വേദനാജനകമാണെന്ന് ഷാൻ പറഞ്ഞു. ഭാവിയിൽ ഇനി ഒരാൾക്ക് അവസരം നൽകുമ്പോൾ രണ്ടുവട്ടം ആലോചിച്ചിട്ടേ അങ്ങനൊരു തീരുമാനം എടുക്കൂ. മനോഹരമായ പാട്ടുകളുണ്ടാക്കാൻ മികച്ചൊരു കരിയർ സത്യജിത്തിന് ഷാൻ ആശംസിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...