സോപ്പിൽ നിർമിച്ച മോഹൻലാലിന്റെ ശില്പം നടന് സമ്മാനിച്ച് ശിൽപി ബിജു സീ ജീ. ശില്പിയും ഫോട്ടോഗ്രാഫറുമായ ബിജു സീ ജീ. രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മോഹൻലാലിൻറെ മുഖം സോപ്പിൽ കൊത്തിയെടുത്തത്. ഇതിന് മുൻപ് ഒരു സോപ്പിൽ ഏറ്റവും നീളം കൂടിയ ചങ്ങല സൃഷ്ടിച്ച് ബിജു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.
അതേസമയം, ലോകത്തിലെ ആദ്യത്തെ സോപ്പ് ശില്പ മ്യൂസിയം നിർമ്മിക്കാനുള്ള പണിപ്പുരയിലാണ് ബിജു സീ ജീ. ഇതിന് മുൻപ് മോഹൻലാലിന്റെ ഒടിയൻ സിനിമയിലെ കഥാപാത്രത്തിന്റെ ശില്പം, മലക്കോട്ടെ വാലിബൻ ശില്പങ്ങളൊക്കെ ചെയ്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു ബിജു. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സോപ്പു ശില്പ പ്രദർശനങ്ങൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ഭാര്യ സൂര്യയ്ക്കും മകൻ ദേവർഷിനുമൊപ്പം തിരുവനന്തപുരം കാര്യവട്ടത്താണ് അദ്ദേഹം താമസിക്കുന്നത്.