ഗുരുവായൂർ ക്ഷേത്രദർശനം നടത്തി സംയുക്തയും ബിജു മേനോനും; താരദമ്പതികൾക്ക് ചുറ്റും കൂടി ആരാധകർ

Date:

Share post:

മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്‌താ വർമയും. ഒരു കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ മുഖമായി മാറിയ സംയുക്തയും ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്ന ബിജു മേനോനും സിനിമാ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇരുവരും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

കേരള സാരിയിൽ മലയാളി തനിമയോടെയാണ് സംയുക്ത ക്ഷേത്രത്തിലെത്തിയത്. വെള്ള മുണ്ടും നേരിയതുമായിരുന്നു ബിജു മേനോന്റെ വേഷം. വളരെ വിരളമായി മാത്രം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ദമ്പതികളെ ആരാധകരും മാധ്യമങ്ങളും കൂട്ടമായി പൊതിയുകയായിരുന്നു. ഇരുവർക്കുമൊപ്പം ഫോട്ടോയെടുക്കാനും നിരവധി പേരാണ് എത്തിയത്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സംയുക്താ വർമ്മ ഇപ്പോൾ അഭിനയിക്കുന്നില്ലെങ്കിലും താരം സിനിമയിലേക്ക് തിരിച്ചുവരുന്നത് കാണാൻ കാത്തിരിക്കുന്നവരാണ് മലയാളികളെല്ലാം. 2002 നവംബർ 21-നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സംയുക്ത പൂർണ്ണമായും ഒരു കുടുംബിനിയായി മാറുകയായിരുന്നു.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...