അഞ്ചാം ക്ലാസ്സ് ചോദ്യപേപ്പറിലും ഇടം പിടിച്ച് വനിതാ ക്രിക്കറ്റ് താരം മിന്നുമണി. സംസ്ഥാനത്തെ അഞ്ചാം ക്ലാസ് ചോദ്യപേപ്പറിലാണ് മിന്നുമണിയെക്കുറിച്ച് ഒരു ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് താരമായ ആദ്യ മലയാളി താരമായ മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക എന്നതാണ് ചോദ്യം.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടിയാണ് മിന്നുമണി അരങ്ങേറ്റം കുറിച്ചത്. പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഈ കേരള താരം പുറത്തെടുത്തത്. കൂടാതെ മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ച് വിക്കറ്റുകൾ ആയിരുന്നു മിന്നുമണി നേടിയത്. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരവും മിന്നുമണിയാണ്.