സിനിമയിലും ചാനൽ അവതാരികയുമായൊക്കെ സജീവമായായ താരമാണ് പാർവതി കൃഷ്ണ. ഭാരം കുറക്കാനെടുത്ത ശ്രമങ്ങളെക്കുറിച്ച് പറയുകയാണ് പാർവതി കൃഷ്ണ. ഗർഭിണിയാവുന്നതിന് മുൻപ് 55-57 കിലോ ആയിരുന്നു വെയ്റ്റ്. ഗർഭിണിയായപ്പോൾ 86 കിലോവരെ പോയിരുന്നു. പ്രസവശേഷം വണ്ണം കുറഞ്ഞ് 82ൽ ഒക്കെ എത്തിയിരുന്നു. 86ൽ നിന്നും 57ലേക്കുള്ള ജേണിയുണ്ട്. 28-30 കിലോയോളം കുറച്ചത് എനിക്ക് തന്നെ അഭിമാനം തോന്നുന്ന കാര്യമാണെന്ന് പാർവ്വതി പറയുന്നു.
ഞാൻ തിരഞ്ഞെടുത്ത ടീം എന്നെ പ്രോപ്പറായി ഗൈഡ് ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നൊക്കെ അവർ വിശദമായി പറഞ്ഞ് തന്നിരുന്നുവെന്നും താരം പറയുന്നു.
എനിക്ക് മെലിഞ്ഞ എന്നെയാണ് ഇഷ്ടം. മനോഹരമായൊരു യാത്രയായിരുന്നു അത്. 64ൽ എത്തിയതിൽ പിന്നെ വെയ്റ്റ് കുറയുന്നത് വലിയ ടാസ്ക്കായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് മാസം കൊണ്ട് 20 കിലോ കുറഞ്ഞിരുന്നു. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി തടി കുറയ്ക്കാൻ നിൽക്കരുത്. നിങ്ങൾക്ക് ആത്മാർത്ഥമായി തോന്നുകയാണെങ്കിൽ മാത്രം ചെയ്തൽ മതിയെന്നും പാർവതി വ്യക്തമാക്കുന്നു.