‘ഈ സെഞ്ചുറി ഗാസയിലെ സഹോദരങ്ങൾക്ക്‌ സമർപ്പിക്കുന്നു’, ശ്രീലങ്കയ്ക്കെതിരായ വിജയത്തിൽ പാക് താരം മുഹമ്മദ് റിസ്‌വാൻ

Date:

Share post:

ഏകദിന ലോകകപ്പിലെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ മിന്നും വിജയം സ്വന്തമാക്കിയിരുന്നു. റെക്കോർഡ് ചേസിങ്ങിൽ പാക്ക് ബാറ്റർ മുഹമ്മദ് റിസ്‌വാന്റെ സെഞ്ചുറി നിർണായക പങ്കുവഹിച്ചിരുന്നു. ഇടയ്ക്ക് ശക്തമായ പേശീവലിവ് ഉണ്ടായെങ്കിലും താരം ബാറ്റിങ് പൂർവാധികം കരുത്തോടെ തുടർന്നു. ഈ വിജയം പാക്കിസ്ഥാനെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.

അതേസമയം ഈ വിജയ സെഞ്ചുറി ഗാസയിലെ സഹോദരങ്ങൾക്കായി സമർപ്പിക്കുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റിസ്‌വാന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ‘ഇത് ഗാസയിലെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക്‌ വേണ്ടിയാണ്. വിജയത്തിൽ പങ്കുവഹിക്കാനായതിൽ വലിയ സന്തോഷമുണ്ട്. മുഴുവൻ ടീമും പ്രസംശയർഹിക്കുന്നു. അബ്ദുല്ല ഷഫീഖും ഹസൻ അലിയും ജയം എളുപ്പമാക്കി. മികച്ച പിന്തുണ നൽകിയ ഹൈദരാബാദിലെ കാണികൾക്ക് നന്ദി’ –റിസ്‌വാൻ എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിന് 37 എന്ന നിലയിൽ തകർച്ചയുടെ വക്കിലെത്തിയ‍ പാക്കിസ്ഥാനെ ഷഫീഖും റിസ്‌വാനും ചേർന്നാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാംവിക്കറ്റിൽ 176 റൺസിന്റെ പാർട്നർഷിപ്പ് സൃഷ്ടിച്ചു. ഷഫീഖ് 113 റൺസ് നേടി പുറത്തായപ്പോൾ റിസ്‌വാൻ 131 റൺസുമായി പുറകിൽ തന്നെ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...