വിനീത് ശ്രീനിവാസന് പിറന്നാൾ ആശംസകളുമായി നിവിൻ പോളി

Date:

Share post:

വിനീത് ശ്രീനിവാസന്റെ 39-ാം പിറന്നാളാണ് ഇന്ന്. വിനീത് ശ്രീനിവാസന്റെ പിറന്നാളിന് ആശംസകളറിയിച്ചിരിക്കുകയാണ് നടൻ നിവിൻ പോളി.
‘സഹോദരാ, പിറന്നാൾ ആശംസകൾ. മികച്ചൊരു വർഷം ആശംസിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ‘തട്ടത്തിൻ മറയത്തി’ലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിവിൻ. നിരവധിപേരാണ് വിനീത് ആശംസകളുമായി എത്തിയിരിക്കുന്നത്.

നിവിന് ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിൻ പോളി പ്രധാന താരമാണ്. എൺപതുകളിലെ ചെന്നൈ ജീവിതമാണ് ‘വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ്, ​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​നീ​ര​ജ് ​മാ​ധ​വ്,​ ​നി​ത​ ​പി​ള്ള,​ ​അ​ർ​ജു​ൻ​ലാ​ൽ,​ ​നി​ഖി​ൽ​ ​നാ​യ​ർ,​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

1984 ഒക്ടോബർ 1ന് കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ നടൻ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷംചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...