‘തമിഴ് സിനിമയിൽ ഇനി തമിഴ് അഭിനേതാക്കൾ മാത്രം’, വിചിത്രമായ നിർദേശവുമായി ഫെഫ്സി

Date:

Share post:

തമിഴ് സിനിമയില്‍ ഇനി മുതൽ തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). കൂടാതെ തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണം എന്നതുൾപ്പെടെ മറ്റു പല നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

ഷൂട്ടിംഗ് സമയത്ത് ചിത്രീകരണം അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കിയിരിക്കണം. അതേസമയം സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും വേണം. മറ്റ് ഇൻഡസ്ട്രികളില്‍ നിന്നുള്ള താരങ്ങളുടെ ഇടപെടൽ മൂലം ഫെഫ്സി അംഗങ്ങൾക്ക് സിനിമ ലഭിക്കുന്നില്ലെന്നും തമിഴ് സിനിമകളുടെ ഷൂട്ടിങ് തമിഴ് നാട്ടിൽ നിന്നും അകന്നുപോകുകയാണെന്നും ഫെഫ്സി ആരോപിച്ചു.

രാജ്യത്ത് തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിൽ ഒന്നായ തമിഴകത്ത് ഇതരഭാഷാ താരങ്ങളും അഭിനയിക്കുന്നത് പതിവാണ്. മാത്രമല്ല ഇപ്പോൾ അണിയറയിലുള്ള പല തമിഴ് ചിത്രങ്ങളിലും മലയാളി താരങ്ങളാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കൂടാതെ തമിഴ് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിൽ വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. എന്നാൽ ഫെഫ്സിയുടെ പുതിയ നിര്‍ദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഫെഫ്സി അംഗങ്ങളുടെ പരാതികളിൽ ഉടലെടുത്ത നിബന്ധനകളാണിതെന്നും ഈ തീരുമാനം ഒരിക്കലും പ്രാവർത്തികമാകാന്‍ പോകുന്നില്ലെന്നുമാണ് തമിഴ് സിനിമലോകത്ത് നിന്ന് വരുന്ന റിപ്പോർട്ട്.

തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ കൂട്ടായ്മയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). സംവിധായകനും നിർമാതാവുമായ ആർ.കെ. സെൽവ മണിയാണ് ഈ സംഘടനയുടെ ചെയർമാൻ. ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിലെ മേഖലകളിൽ പെടുന്ന 23 യൂണിയനുകളുടെ പങ്കാളിത്തമാണ് ഫെഫ്സിയിലുള്ളത്. സംഘടനയിൽ ഏകദേശം 25,000 ത്തോളം അംഗങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....