തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായി. നയൻ താരയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള വിവാഹത്തിലേക്ക് മാധ്യമങ്ങൾക്കടക്കം പ്രവേശനമുണ്ടായിരുന്നില്ല.
ഷാരൂഖ് ഖാനും രജനികാന്ത് തുടങ്ങിയ വൻ താരനിരയാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും വിവാഹത്തിന്റെ അതിഥികളുടെ ലിസ്റ്റിലുണ്ട്. സംവിധായകൻ ഗൗതം മേനോൻ സംവിധാനം നിർവഹിക്കുന്ന വിവാഹച്ചടങ്ങുകൾ നെറ്റ്ഫ്ലിക്സ് ആണ് സംപ്രേഷണം ചെയ്യുക. അതുകൊണ്ട് തന്നെ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ. അതിഥികൾക്കും ചിത്രങ്ങൾ എടുക്കുന്നതിനു വിലക്കുണ്ടായിരുന്നു.
വിവാഹത്തിലേക്ക് കുറച്ച് പേർക്കേ ക്ഷണം ഉള്ളെങ്കിലും തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികളും ഒരു ലക്ഷത്തിലധികം പേരുമാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻ താരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്.
Best wishes for a happy married life. God bless you. Dr.M.Kochu Babu