നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ്. എറണാകുളം ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. 2023ലാണ് കേസിനാസ്പദമായ സംഭവമെന്നും പരാതിയിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ യുവതി ഹാജരാകുകയും പരാതി നൽകുകയുമായിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. പരാതിക്കാരിയുടെ വനിതാ സുഹൃത്ത് ഉൾപ്പടെ മറ്റ് നാലുപേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം പരാതി വ്യാജമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും നിവിൻ പോളി പ്രതികരിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ വ്യക്തമാക്കി. ശാസ്ത്രീയ പരിശോധന ഉൾപ്പടെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഓടിഒളിക്കില്ലെന്നും നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു.