പക്കാ മാസ്സ് ആക്ഷൻ കോമഡി മൂവി, അതാണ് മമ്മൂട്ടിയുടെ ടർബോ. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രീകരണം അവസാനിച്ചത് വരെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. മെയ് 23 ന് ചിത്രം തിയ്യറ്ററുകളിൽ എത്തും. എന്നാൽ റിലീസിന് മുൻപേ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടർബോ. ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമ പട്ടികയിൽ മമ്മൂട്ടിയുടെ ടർബോ ഇടം പിടിച്ചിരിക്കുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചിത്രം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി ആണ് ഒന്നാം സ്ഥാനത്തുള്ളത്. കമൽ ഹാസന്റെ ഇന്ത്യൻ 2, രാജ്‌കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം ‘ശ്രീകാന്ത്’ എന്നിവയെ പിന്നിലാക്കിയാണ് ടർബോ പട്ടികയിൽ രണ്ടാമതെത്തിയതെന്നത് മലയാള സിനിമയ്ക്ക് അഭിമാനം തന്നെയാണ്.
സംവിധായകൻ മിഥുൻ മാനുവൽ തോമസ് തിരിക്കഥ ഒരുക്കിയിരിക്കുന്ന ആക്ഷൻ ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ചിത്രം മെയ് 23 ന് തിയറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ടർബോയിൽ ജീപ്പ് ഡ്രൈവറായ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന വലിയ പ്രത്യേകതയുമുണ്ട്. ഛായാഗ്രഹണം വിഷ്ണു ശർമ്മയാണ് നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലാണ്. മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ.