മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപെയ്ന് ആരംഭിച്ച് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്. ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാംപെയ്നാണ് ആരാധകർ ആരംഭിച്ചത്. 30,000 പേരെ കൊണ്ട് രക്തം ദാനം ചെയ്യിപ്പിക്കുകയെന്ന വലിയ ദൗത്യവുമായാണ് അസോസിയേഷൻ എത്തുന്നത്.
ഇന്നലെ ഓസ്ട്രേലിയയില്‍ വെച്ചാണ് രക്തദാന ക്യാംപെയ്ന് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളിലായാണ് രക്തദാന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് അരുൺ എന്നവർ വ്യക്തമാക്കി.
സെപ്തംബര്‍ 7-നാണ് മമ്മൂട്ടിയുടെ ജന്മദിനം. കഴിഞ്ഞ വര്‍ഷവും താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അസോസിയേഷൻ ഇത്തരത്തിൽ ക്യാംപെയ്ൻ സംഘടിപ്പിച്ചിരുന്നു. അന്ന് 25 ലക്ഷം പേരായിരുന്നു രക്തം ദാനം ചെയ്തത്.