ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. മധു (ചലച്ചിത്രരംഗം),സി. രാധാകൃഷ്ണന് (സാഹിത്യരംഗം), പി.വത്സല (സാഹിത്യരംഗം, ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (വ്യവസായ, സാമൂഹിക രംഗം)bഎന്നിവരെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിക്കും.
റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), സൗദ ഷെരീഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരുടെ ‘പനി’യാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം ). അതേസമയം ജോണി ആന്റണിയെ മികച്ച സഹനടനായും (അനുരാഗം ) പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരെ മികച്ച സഹനടിമാരായും തെരഞ്ഞെടുത്തു.
ഐഷ സുല്‍ത്താനയാണ് നവാഗത സംവിധായിക (ഫ്ലഷ് ). പ്രണവ് പ്രശാന്ത് പുതുമുഖ നടനുള്ള പുരസ്കാരവും സ്വന്തമാക്കി(ഫ്ലഷ് ). മീനാക്ഷി ദിനേഷ് ആണ് പുതുമുഖ നടി (18 പ്ലസ് ). ബിബിന്‍ ജോയി& ഷിഹാ ബിബിന്‍ എന്നിവർ ദമ്പതി സംവിധായകര്‍ ആയി തെരഞ്ഞെടുത്തു(മറിയം). ബേബി ദേവനന്ദ ബാലനടി (മാളികപ്പുറം ), മാസ്റ്റര്‍ പ്രണവ് ബിനു (2018) എന്നിവരാണ് ബാലതാരങ്ങൾക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. എസ്. ഹരീഷ് നോവല്‍ (ആഗസ്ത് 17), ശ്രീ മോഹന്‍ദാസ് ബാലസാഹിത്യം (സോനൂട്ടന്റെ സൈക്കിള്‍ ), കെ. ലളിത വൈക്കം കവിതാസമാഹാരം (ചുവന്ന മണ്ണ് ), വര്‍ഗീസ്. പി. തോമസ് ഹാസ്യസാഹിത്യം (വക്കീലിന്റെ ഏകലോചക വിദ്യകള്‍ ) എന്നിവർരെയും തെരഞ്ഞെടുത്തു.
ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര് കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്പോള ), ദേവന് ജയകുമാര്‍ (വാലാട്ടി)എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും.