സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ കണ്ടാൽ ആർക്കും കണ്ണെടുക്കാതെ നോക്കിനിൽക്കാൻ തോന്നും. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ലുക്കുമാണ് മമ്മൂക്കയുടേതെന്നത് പറയാതെ വയ്യ. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ വേദിയിൽ വെച്ച് ഇതേകാര്യം മമ്മൂക്കയുടെ ഒരു കുഞ്ഞ് ആരാധിക പറഞ്ഞു. അതോടൊപ്പം താരത്തെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന ആഗ്രഹവും. ഇതു കേട്ടപാടെ വാത്സല്യത്തോടെ കുട്ടിയെ മമ്മൂട്ടി ചേർത്തുനിർത്തി. അധികം വൈകാതെ ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു.
‘അമ്മ’ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിനിടെയായിരുന്നു സംഭവം. മമ്മൂട്ടിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര താരം സരയു കോ-ഓർഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയിൽ പങ്കെടുത്ത ഒരു പെൺകുട്ടിയാണ് കഥയിലെ താരം. വേദിയിലേയ്ക്ക് എത്തിയ താരം പേടിയോടെയാണ് മൈക്കിന് മുമ്പിലെത്തിയത്.
തുടർന്ന് എനിക്ക് മമ്മൂക്കയെ കണ്ടോണ്ടിരിക്കാൻ തോന്നുകയാണെന്നും ഒന്ന് കെട്ടിപ്പിടിക്കണമെന്നുമുള്ള ആഗ്രഹം കുട്ടി പ്രകടിപ്പിച്ചു. ഇത് കേട്ടപാടെ തന്റെ അടുത്തേയ്ക്ക് വരാൻ മമ്മൂട്ടി കുട്ടിയോട് പറഞ്ഞു. തന്റെ പക്കലേയ്ക്ക് നിഷ്കളങ്കയായി ഓടിയെത്തിയ കുഞ്ഞ് ആരാധികയെ വാത്സല്യത്തോടെ താരം ചേർത്തുനിർത്തി. ലോകം കീഴടക്കിയ സന്തോഷമായിരുന്നു ആ കുട്ടിയുടെ മുഖത്ത്.
ചുരുങ്ങിയ സമയം കൊണ്ട് ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. അമ്മ സംഘടനയുടെ സെക്രട്ടറി കൂടിയായ നടൻ സിദ്ദിഖ്, നടനും സംവിധായകനുമായ ബേസിൽ ജോസഫ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
വൈറലായ വീഡിയോ കാണാം…