കൊല്ലം സുധിക്കൊപ്പം അപകടത്തിൽപെട്ട മിമിക്രി കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു.
മുഖത്തെ പരിക്കുകൾക്കായി ഒമ്പത് മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. താൻ അടിപൊളി ആയി തിരിച്ചു വരുമെന്നും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമാണ് മഹേഷ് പറയുന്നത്. ”എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. എല്ലാവർക്കും അറിയാം മിമിക്രിയാണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.”
”നിങ്ങൾ ആരും വിഷമിക്കണ്ട പഴയതിനേക്കാൾ അടിപൊളി ആയി ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുകയാണ്” എന്നാണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്. ജൂൺ 5ന് പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്.