നടൻ ആർ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, പ്രഖ്യാപനവുമായി അനുരാഗ് ഠാക്കൂർ

Date:

Share post:

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നടനും സംവിധായകനുമായ ആർ.മാധവനെ കേന്ദ്രസർക്കാർ നിയമിച്ചു. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്റെ ഒഴിവിലേക്കക്കാണ് അദ്ദേഹം എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) പ്രഖ്യാപനം നടത്തിയത്.

എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനുമായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് അഭിനന്ദനങ്ങൾ. താങ്കളുടെ വിപുലമായ അനുഭവ സമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉറപ്പുണ്ട്. ആശംസകൾ. എന്നാണ് അനുരാഗ് ഠാക്കൂർ കുറിച്ചത്.

അതേസമയം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി മാധവൻ പറഞ്ഞു. ആദരവിനും ആശംസകൾക്കും വളരെ നന്ദിയുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രം അടുത്തിടെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...