വ്യത്യസ്തമായ ഫാഷൻ സ്റ്റൈലിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ബോളിവുഡ് സുന്ദരി ജാൻവി കപൂർ. എപ്പോഴും പുതിയ ട്രെന്റുകൾ പിൻതുടരാൻ ശ്രമിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് ജാൻവി ഇത്തവണ ആരാധകരുടെ ഹൃദയം കീഴടക്കാനെത്തിയത്. പ്രമുഖ വസ്ത്ര ബ്രാൻഡായ റസാരിയോയുടെ ഡീപ്പ് വി നെക്ക് കോർസെറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ലേസ് വർക്കുകൾ നൽകി അതിമനോഹരമാക്കിയ ഓഫ് ഷോൾഡർ ഗൗണിലെത്തിയ താരം വസ്ത്രത്തിന് ചേരുന്ന ഡാർക്ക് റെഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും അതിന് ഇണങ്ങുന്ന കിടിലൻ മേക്കപ്പിലുമാണ് തിളങ്ങിയത്.
താരറാണിയുടെ ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അഴകിൽ അമ്മയോടൊപ്പം അല്ലെങ്കിൽ അമ്മയ്ക്ക് മുകളിൽ എന്നാണ് ഫോട്ടോയ്ക്ക് ആരാധകർ കമന്റിട്ടിരിക്കുന്നത്.