ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിൽ കിരീടം സ്വന്തമാക്കി ഇന്ത്യ. എട്ടാമത്തെ കിരീടമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റിൽ ഉടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യ വെള്ളിയാഴ്ച നടന്ന ഫൈനലിലണ് ഇറാനെ തകര്‍ത്ത്(42-32) കിരീടം സ്വന്തമാക്കിയത്. തുടക്കത്തിൽ ഇറാനായിരുന്നു മേൽകോയ്മ. എന്നാൽ 10-ാം മിനിട്ടിൽ ഇറാനെ ഓള്‍ ഔട്ടാക്കി ഇന്ത്യ കരുത്ത് തെളിയിച്ചു. 19-ാം മിനിട്ടില്‍ ഇറാനെ വീണ്ടും ഇന്ത്യ ഓള്‍ ഔട്ടാക്കി. ഇതോടെ ആദ്യ പകുതിയില്‍ 23-11 എന്ന സ്‌കോറിന് ഇന്ത്യ മുന്നിലായി.
അതേസമയം ഇന്ത്യക്കും ഇറാനും പുറമേ ജപ്പാന്‍, ചൈനീസ് തായ്‌പേയ്, കൊറിയ, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. സൂപ്പര്‍ 10 നേടിക്കൊണ്ട് ക്യാപ്റ്റന്‍ പവന്‍ സെഹ്രാവത്താണ് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.