ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ ഖത്തർ സന്ദർശിക്കുന്നു. ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ലക്ഷ്യമിട്ടാണ് സന്ദർശനം.
ലോകകപ്പ് നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2നെതിരെ ഒരു ഗോളിന് തോൽപ്പിച്ചാണ് സെമിയിലെത്തിയത്. പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മൊറോക്കോയുടെ വരവ്.
ഫ്രഞ്ച് കായിക മന്ത്രി അമെലി ഒദിയ കസ്റ്റെറയാണ് പ്രസിഡൻ്റ് സന്ദർശിക്കുന്നതായി വിവരം അറിയിച്ചത്. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.