അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനം, ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമ താരങ്ങളും സംവിധായകരും

Date:

Share post:

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ഭരണഘടനയുടെ ആമുഖം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് മലയാള സിനിമ താരങ്ങളും സംവിധായകരും. നടിമാരായ റിമ കല്ലിങ്കൽ, കനി കുസൃതി, പാർവതി തിരുവോത്ത്, ദിവ്യപ്രഭ, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി, കമൽ കെ.എം, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ചുകൊണ്ട് നിലപാടറിയിച്ചത്.

‘നമ്മുടെ ഇന്ത്യ’ എന്ന കുറിപ്പോടെയാണ് പാർവതി ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന കുറിപ്പോടെയായിരുന്നു റിമ കല്ലിങ്കൽ ആമുഖം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റുകൾക്ക് താഴെ ‘ജയ് ശ്രീരാം’ കമന്റുകളുമായും ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രങ്ങളുമായും സംഘ്പരിവാർ അണികളും രംഗത്തെത്തിയിട്ടുണ്ട്.

ഗായകൻ സൂരജ് സന്തോഷും സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ചിട്ടുണ്ട്. നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ വിമർശിച്ച് സൂരജ് സന്തോഷ്‌ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് സംഘ്പരിവാറിന്റെ സൈബർ ആക്രമണത്തിനും അദ്ദേഹം ഇരയായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...