ദുബായിലെ പൊതുഗതാത സംവിധാനങ്ങൾ ഫോട്ടോയെടുക്കൂ, 30,000 ദിർഹം വരെ സമ്മാനമായ് നേടൂ 

Date:

Share post:

ദുബായ് ആർടിഎ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തും ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി ഏകോപിപ്പിച്ച് ഫോഗ്രാഫി മത്സരത്തിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ദുബായിലെ സുസ്ഥിര ഗതാഗതത്തിന്റെ പ്രധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ആണ് ഈ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 15 വരെ ഫോട്ടോകൾ സമർപ്പിക്കാം. 30,000 ദിർഹം വരെയാണ് സമ്മാനമായി ലഭിക്കുക.

ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവർ, ഫോട്ടോഗ്രാഫർമാർ, വിനോദ സഞ്ചാരികൾ, താമസക്കാർ, പൊതുഗതാഗത ഉപയോക്താക്കൾ എന്നിവർക്ക് മെട്രോ, വാട്ടർ ബസ്, ട്രം പബ്ലിക് ബസുകൾ,വാട്ടർ ടാക്സി, അബ്ര, ഫെറി തുടങ്ങിയ ജല ഗതാഗതങ്ങൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതങ്ങളുടെ ചിത്രങ്ങൾ പകർത്തി മത്സരത്തിൽ പങ്ക് ചേരാം. ഇതിനായി മൊബൈലിൽ പകർത്തിയ പൊതുഗതാഗതങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ #RTAxHIPA എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ്‌ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...