‘കുഴികുത്തി കഞ്ഞി’ വിവാദങ്ങളിൽ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ജാതീയതെ മഹത്വവത്കരിച്ച് കൊണ്ട് മുൻപ് കൃഷ്ണകുമാർ നടത്തിയൊരു പ്രതികരണത്തിന് സമാനമായി ദിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കാണ് വഴി വെച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വിശദീകരണവുമായി ദിയ രംഗത്തെത്തിയത്. ദിയയുടെ വാക്കുകൾ ഇങ്ങനെ..
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിന് പോയപ്പോഴാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴഞ്ചോറ് കണ്ടത്. ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. വീട്ടിൽ എല്ലാവർക്കും പഴഞ്ചോറ് ഇഷ്ടമാണ്. അച്ഛനും എനിക്കുമാണ് കൂടുതൽ ഇഷ്ടം. സാധാരണ ഫൈവ് സ്റ്റാർ ഹോട്ടലിൽ പഴങ്കഞ്ഞിയോ പഴഞ്ചോറോ കാണാറില്ല.
ഹോട്ടലിൽ പഴഞ്ചോറ് കണ്ടപ്പോൾ തന്നെ അച്ഛന് പഴയ കാലം ഓർമ വന്നുവെന്നും ഏഴോ എട്ടോ വയസ്സുള്ളപ്പോഴുള്ള കാര്യമാണ് അച്ഛൻ പറഞ്ഞതെന്നും ഇരുപതോ മുപ്പതോ വയസ്സുള്ളപ്പോഴത്തെ കാര്യമല്ല. ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലാണ് അച്ഛൻ ജനിച്ചത്. വലിയ വീട്ടിലല്ലെന്നും ദിയ വ്യക്തമാക്കി. അച്ഛൻറെ വീട്ടിൽ പണിക്കു വന്നവർക്ക് കുഴികുത്തി കഞ്ഞി നൽകിയെന്നല്ല പറഞ്ഞത്. അന്ന് അവർക്ക് അതിനൊന്നുമുള്ള സാമ്പത്തിക സ്ഥിതിയില്ല. ലോവർ മിഡിൽ ക്ലാസ് ഫാമിലിയായതിനാൽ വീട്ടിൽ ഒരുപാട് പാത്രങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതുകൊണ്ടാണ് മണ്ണിൽ കുഴി കുത്തി ഇല വെച്ച് നൽകുന്നത്. എൻറെ അപ്പൂപ്പനും അങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ട്. അത് അന്നത്തെ കാലത്തെ നാട്ടിൻപുറത്തെ രീതിയാണ്. താഴ്ന്ന ജാതിക്കാരന് കുഴികുത്തി കഞ്ഞി നൽകി എന്നല്ല അച്ഛൻ പറയുന്നത്. ഇതിനെയാണ് ചിലർ ഒരുഭാഗം അടർത്തിയെടുത്ത് ട്വിസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും തൻറെ അച്ഛൻ തമ്പുരാനല്ലെന്നും ദിയ പറഞ്ഞു.
അച്ഛൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന് അങ്ങനെ കഴിക്കണം എന്നുണ്ട്. പക്ഷേ അച്ഛൻ കൊച്ചുകുട്ടി ആയതുകൊണ്ട് ആരും അതിന് സമ്മതിച്ചിരുന്നില്ല. എന്ത് രസമായിട്ടാണ് ആ കുഴിക്കാത്ത് ഒഴിച്ച് ഞവിടി കുടിക്കുന്നത് കൊണ്ട് കൊതിയാവുന്നു എന്നതാണ്. ഏഴോ എട്ടോ വയസ്സ് പ്രായത്തിൽ ഒരു കൊച്ചു കുട്ടിയായിരുന്ന അച്ഛന് തോന്നിയ ഒരു ആഗ്രഹമാണ് അച്ഛൻ ആ വീഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാരെ തറയിൽ ഇരുത്തി കുഴി കുത്തി ഭക്ഷണം കൊടുത്തു എന്നല്ല എന്റെ അച്ഛൻ പറഞ്ഞത്. എന്റെ വീട്ടിൽ അച്ഛനായാലും മറ്റുള്ളവർ ആരായാലും ആരും ഒരു ഫ്രണ്ടിനെ ചൂസ് ചെയ്യുന്നത് പോലും നിങ്ങൾ കാശുള്ള വീട്ടിലെ കുട്ടിയാണോയെന്ന് ചോദിച്ചിട്ടില്ല. ഇതിനെയാണ് എന്റെ അച്ഛനോട് ഞങ്ങളോടോ പ്രശ്നമുള്ള ചില ആളുകൾ ട്വിസ്റ്റ് ചെയ്തു വേറെ രീതിയിൽ ആക്കി പ്രചരിപ്പിച്ചത്. അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയില്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായ അദ്ദേഹം എങ്ങനെയാണ് മറ്റുള്ളവരെ പാവമായി കാണുന്നത്. എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്ന ഒരു തമ്പുരാൻ പയ്യൻ അല്ല. ഈ വിഷയത്തിൽ എന്റെ പല അഭ്യുതാകാംക്ഷികളും എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. നിയമപരമായി പോകാൻ ചിലർ പറയുന്നുണ്ട്. എന്നാൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്കും പയ്യന്മാർക്കും എതിരെ അങ്ങനെ കേസൊക്കെ കൊടുത്ത് അവരുടെ ഭാവി നശിക്കാൻ കാരണമാകും. അവർ തെറിയും പറഞ്ഞ് പോകട്ടെ ഇന്നവരെ ഞാൻ വെറുതെ വിട്ടത് പോലെ നാളെ അവരെ മറ്റൊരാൾ വെറുതെ വിടണമെന്നില്ല. ഒരാളെ കുറിച്ച് വിമർശനം ഉന്നയിക്കുമ്പോൾ അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിയണമെന്നും ദിയ പറയുന്നു.