ദിയ കൃഷ്ണ വിവാഹിതയായി; മനസ് നിറഞ്ഞ് സന്തോഷത്തോടെ കൃഷ്ണകുമാറും കുടുംബവും

Date:

Share post:

നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‌ണ വിവാഹിതയായി. സോഫ്റ്റ്വയർ എൻജിനീയറായ ആശ്വിൻ ഗണേശാണ് വരൻ. ഒരുപാട് കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.

ദിയയുടെ വിവാഹത്തിന് അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണ‌യും സഹോദരങ്ങളായ അഹാനയും ഇഷാനിയും ഹൻസികയും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു വിവാഹത്തിന്റെ ആഘോഷങ്ങൾ അവസാനിച്ചെന്നും കോവിഡ് പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നടത്തുന്നതെന്നും കൃഷ്‌ണകുമാർ പറഞ്ഞു.

കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിവാഹശേഷം തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ വീടിന്റെ അടുത്തുള്ള അപ്പാർട്ട്മെന്റിലാണ് ദിയയും അശ്വിനും താമസിക്കുന്നതെന്നും അതിനാൽ ദിയയെ എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കുമെന്നും നടി അഹാന കൃഷ്ണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...